സ്ത്രീപക്ഷത്തു നില്ക്കുന്ന കവിതകളുടെ ഒരു വിവര്‍ത്തന സമാഹാരമാണ് ‘അവനോട് പറയാനുള്ളത്’. വിവിധ ഭാഷകള്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത 29 കവിതകളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത്. അമൃതാ പ്രീതം, അനാമിക, അരുന്ധതി സുബ്രഹ്മണ്യം, അസാവരി കാക്ഡേ, ഫാറൂഖ് ഫറോഖ്സാദ്, ജ്യോത്സ്നാ മിലന്, കാത്യായനി, കവിതാ മഹാജന്, മന്ദാക്രാന്ത സെന്‍, മല്ലിക അമര്‍ഷേക്ക്, പ്രതിഭാ നന്ദകുമാര്‍, മാലതി മൈത്രി, സല്‍മ, റാബിയ ബസ്രി, നിശിഗന്ധ, പോപ്പതി ഹിരാനന്ദാനി, തെന്‍ട്രല്‍ മധു, സാദിയാ മുഫാരെ, കൊണ്ടെപ്പുഡി നിര്‍മല, പ്രവീണ്‍ ഷാക്കിര്‍ എന്നിവരുടെ കവിതകളാണ് ഇതിലുള്ളത്. കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് ആല്‍ബര്‍ട്ടോ. റീഡ് മി ബുക്സ്. വില 70 രൂപ.