എടപ്പാട് പളനി സ്വാമിയുടെ ശക്തി പ്രകടനമായിരുന്നു ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം. പാർട്ടി നേരത്തേ തന്നെ കൈയ്യിലായെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തിനുള്ള നിയമപരമായ അംഗീകാരത്തിനായി തുടർന്ന നിയമയുദ്ധം വിജയിച്ചതിന് ശേഷം ഏറ്റവും വിശ്വസ്ഥരായ പാർട്ടി നേതാക്കളുടെ അകമ്പടിയോടെയാണ് ഇപിഎസ് എത്തിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു എടപ്പാടി പളനിസ്വാമി . കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയതിന് ശേഷം ആദ്യമായി ചെന്നൈയിൽ എത്തിയ ഇപിഎസിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് റോയാപേട്ടിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം എടപ്പാടി പളനിസ്വാമിയുടെ ശക്തി പ്രകടനമായി മാറി.
