എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇതേക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അറിയിപ്പ് ലഭിച്ചു. എസ്ബിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇഎംഐ രീതിയില്‍ മാസ വാടക നല്‍കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിംഗ് ഫീസാണ് എസ്ബിഐ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ,പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 17 മുതലാണ് പ്രാബല്യത്തിലാകുക. എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ നിന്ന് പ്രോസസിംഗ് ഫീസായി 199 രൂപയും, നികുതിയുമാണ് ഈടാക്കുക. 2022 നവംബറിലും പ്രോസസിംഗ് ഫീസ് പുതുക്കിയിരുന്നു. അക്കാലയളവില്‍ 99 രൂപയും നികുതിയുമാണ് ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്നത്. നിരക്ക് പുതുക്കലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെ കുറിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെ എസ്ബിഐ എസ്എംഎസ് മുഖാന്തരവും, ഇ- മെയില്‍ മുഖാന്തരവും അറിയിച്ചിട്ടുണ്ട്. എസ്ബിഐക്ക് പുറമേ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും ക്രെഡിറ്റ് കാര്‍ഡ് പ്രോസസിംഗ് ഫീസില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.