ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് ‘ലവ് എഗെയ്ന്’. ജെയിംസ് സ്ട്രൗസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘ലവ് എഗെയ്ന് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് ഇത്. ആന്‍ഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തതും ഒരു ഹോളിവുഡ് ചിത്രമാണ്. ‘ദ മട്രിക്സ് റിസറക്ഷന്’ എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.