മർദിക്കാൻ ക്വട്ടേഷൻ നൽകിയത് എതിർവിഭാഗത്തെ സി പി എം നേതാക്കൾ എന്ന് കുട്ടനാട്ടിൽ മർദനമേറ്റ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പറഞ്ഞു. ലോക്കൽ സമ്മേളനത്തിൽ തോറ്റതിൻ്റെ പ്രതികാരം ചെയ്തതാണ്. മുമ്പ് ഇവർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഈ നേതാക്കളുടെ പേര് പറഞ്ഞാണ് സംഘം ആക്രമിച്ചത്.അക്രമികൾ സി പി എം അനുഭാവികൾ എന്നാണ് പറഞ്ഞത് . അതേസമയം അക്രമത്തിന് പിന്നിൽ ലഹരി മാഫിയ എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.കഴിഞ്ഞ ദിവസം ആണ് കുട്ടനാട്ടിൽ സി പി എം വിഭാഗീയതയുടെ പേരിൽ പ്രവർത്തകർ തെരുവിൽ തല്ലിയത് . രാമങ്കരി DYFl മേഖലാ സെക്രട്ടറിയ്ക്കും, ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്കുമാണ് പരിക്കേറ്റത്. 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.കുട്ടനാട്ടിൽ പാർട്ടിയിൽ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ്. . സംഭവത്തിൽ 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.അക്രമികൾ പ്രദേശത്തെ CPM അനുഭാവികൾ തന്നെയാണ്. അക്രമത്തിനിരയായത് ഒദ്യോഗിക വിഭാഗക്കാർ ആണ്. എതിർ ഗ്രൂപ്പ് ക്വട്ടേഷൻ കൊടുത്തതെന്നാണ് ആരോപണം.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ആണ് ഇരുവർക്കും മർദനമേറ്റത്. കമ്പും വടിയും കൊണ്ട് ഇവരെ മർദിക്കുകയായിരുന്നു. എതിർപക്ഷത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്.