ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
- കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ നടന്ന മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.ചിന്താ ജെറോമിനെതിരായ കെ സുരേന്ദ്രന്റെ പ്രസ്താവനയിൽ ബിജെപിയിൽ എതിർപ്പ്. ഒരു വ്യക്തിയുടെ സംസ്ക്കാരം പ്രകടമാകുന്നത് ഭാഷയിൽ ആണെന്ന് ബിജെപി നേതാവിന്റെ വിമർശനം.