ചാറ്റ്ജിപിടിയോട് മത്സരിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച എ.ഐ ചാറ്റ്ബോട്ടായ ‘ബാര്‍ഡ്’ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതോടെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന് ബുധനാഴ്ച വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായത് 100 ബില്യണ്‍ ഡോളര്‍. മൂന്ന് മാസങ്ങള്‍ക്കിടെ ആദ്യമായാണ് അവര്‍ ഇത്ര വലിയ നഷ്ടം നേരിടുന്നത്. മൈക്രോസോഫ്റ്റിനും ചാറ്റ്ജിപിടിക്കുമുള്ള ഗൂഗിളിന്റെ മറുപടി പ്രതീക്ഷിച്ചവര്‍ക്ക് കാര്യമായൊന്നും നല്കാന് ഗൂഗിളിനായില്ല. ബാര്‍ഡ് ഒരുചോദ്യത്തിന് തെറ്റായി മറുപടി നല്‍കിയത് ഗൂഗിളിന് തിരിച്ചടിയായി. ഒമ്പത് വയസുള്ള കുട്ടിയോട് പറയാനായി ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ പറയാന്‍ ആണ് ബാര്‍ഡിനോട് ആവശ്യപ്പെട്ടു. ജെയിംസ് വെബ്ബാണ് സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഫോട്ടോ ആദ്യമായി എടുക്കുന്നതെനന്നായിരുന്നു ബാര്‍ഡിന്റെ മറുപടി. എന്നാല്‍ ഒന്നിലധികം ടെലസ്കോപ്പുകള്‍ ചേര്‍ന്നാണ് ചിത്രം എടുത്തതെന്നാണ് നാസ വ്യക്തമാക്കിയത്. വിപണി മൂല്യത്തില്‍ ഏകദേശം 10,000 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. നിലവില്‍ 1.27 ലക്ഷം കോടി ഡോളറാണ് ഗൂഗിളിന്റെ വിപണി മൂല്യം. ആദ്യഘട്ടത്തില്‍ നെറ്റ്വര്‍ക്ക് കുറഞ്ഞ മേഖലകളില്‍ പോലും ലഭ്യമാവുന്ന ബാര്‍ഡിന്റെ ‘ലൈറ്റ്’ വകഭേദം ആയിരിക്കും എത്തുക. പൊതുജനങ്ങള്‍ക്ക് ബാര്‍ഡ് എന്നത്തേക്ക് ഉപയോഗിച്ച് തുടങ്ങാം എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.