വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചിക്കാനാവാത്ത സ്നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് ‘നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവലിനെ വിശേഷിപ്പിക്കാം. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂര്‍ണ്ണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും. അര്‍ഷാദ് ബത്തേരിയുടെ ആദ്യ നോവല്‍. മാതൃഭൂമി ബുക്സ്. വില 218 രൂപ.