വിരമിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങളടക്കം നാല് മാസത്തിനകം കൊടുത്തു തീർക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാവില്ലെന്നുo വിരമിച്ച ജീവനക്കാരും മനുഷ്യരാണെന്നും ഓർമ്മിപ്പിച്ച് ഹൈക്കോടതി. വേണമെങ്കിൽ ആറ് മാസത്തെ സാവകാശoഅനുവദിക്കാമെന്നും , ഇവരുടെ പെൻഷൻ മുടങ്ങുന്നതിനടക്കം കോടതിയുടെ ഭാഗത്തു നിന്നും പരാമർശമുണ്ടായി. മാസാമാസം കൃത്യമായി ഒരു തുക പെൻഷന് മാറ്റി വെക്കാതെ നിവൃത്തിയില്ലെന്നും, എങ്ങനെ ഈ പെൻഷൻ കൊടുത്തു തീർക്കാം എന്നതിനെ പറ്റി കൃത്യമായി ഒരു പദ്ധതി രേഖ സമർപ്പിക്കാനും കെ.എസ്.ആർ.ടി.സി.യോട് കോടതി ആവശ്യപ്പെട്ടു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan