ശ്രീനഗറിലെ സെൻട്രൽ സ്‌റ്റേഡിയത്തിൽ ശക്തമായ മഞ്ഞുവീഴ്ച്ചയ്ക്കിടെയാണ് ജോഡോ യാത്രയുടെ സമാപന ചടങ്ങുകൾ നടന്നത്. കോളേജ് കാലത്ത് കാലിനു പറ്റിയ പരുക്കും, സുരക്ഷാ പ്രശ്നങ്ങളും, പ്രതികൂല കാലാവസ്ഥയുമടക്കം ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണയോടെ യാത്ര പൂർത്തികരിക്കാൻ സാധിച്ചു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
താൻ പോരാടുന്നത് രാജ്യത്തിനു വേണ്ടിയാണെന്നും , ഇന്ത്യയിലെ മതങ്ങളും ആത്മീയ ആചാര്യൻമാരും പറയുന്നത് സ്നേഹത്തിന്റെ സന്ദേശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലില്ലായ്മയ്ക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
പ്രതീക്ഷയുടെ ചിറകിലേറി ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം
