കപ്പല്‍ കത്തിയമര്‍ന്ന വാര്‍ത്തയറിഞ്ഞ് ഫെലിക്‌സ് തളര്‍ന്നുകിടന്നു. സാക്ഷിയെന്നോ പ്രതിയെന്നോ ഒക്കെ സംശയിച്ച ആള്‍ രക്ഷപ്പെട്ടു. ക്യാപ്റ്റന്‍ പറഞ്ഞതുപോലെ, അയാള്‍ കൊല്ലപ്പെട്ടിരിക്കാം, തൊണ്ടിമുതലായ ആ കപ്പല്‍ കത്തിയമര്‍ന്നു. 13 ശവങ്ങളുമായി കേരള തീരത്തടിഞ്ഞ പെഗാസസ് എന്ന കപ്പല്‍ കത്തിയമരുന്നു. എന്താണ് കാരണം? അതിനു സാക്ഷികളുണ്ടോ? വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അന്വേഷണം മുന്നേറുന്നു. കടലും കപ്പലും നാവികരും കേന്ദ്ര പ്രമേയമാകുന്ന അസാധാരണ ക്രൈം ത്രില്ലര്‍. കപ്പല്‍ച്ചേതവും കപ്പല്‍ മരണങ്ങളും. ‘പെഗാസസ്’. ക്യാപ്റ്റന്‍ ഗോവിന്ദന്‍. മനോരമ ബുക്‌സ്. വില 180 രൂപ.