ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്കിയ അനര്‍ഘസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്; ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നിങ്ങളെ സഹായിക്കും. യോഗയുടെ പ്രസക്തി വിശ്വമാകെ ഇന്ന് അംഗീകരിക്കപ്പെടുന്നു. അതിശയകരമായ ഈ ഭാരതീയശാസ്ത്രത്തെ സമഗ്രവും ആധികാരികവുമായി പരിചയപ്പെടുത്തുകയാണ്, യോഗാപരിശീലകന്കൂടിയായ ഗ്രന്ഥകാരന് ഇതില്‍. ‘യോഗാമൃതം’. ആചാര്യ സുരേഷ് യോഗി. എച്ച് & സി ബുക്സ്. വില 200 രൂപ.