ഖത്തർ ലോകകപ്പ് കണ്ട കാണികളുടെ കണക്ക് പുറത്ത് വിട്ട് ഫിഫ .595 കോടി ജനങ്ങളാണ് ഫിഫ ലോകകപ്പ് കണ്ടത് എന്നാണ് കണക്കുകൾ പറയുന്നത്.
സോഷ്യല്‍ മീഡിയ എന്ഗേജ്മെന്റുകള് അടക്കമുള്ള കണക്കാണിത്. അതിൽ അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടമാണ് ഖത്തര്‍ ലോകകപ്പില്‍ ഏറ്റവുമധികം ആരാധകര്‍ നേരില്‍ക്കണ്ട മത്സരം. 88966 കാണികള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞു.
ലോകമെമ്പാടുമുള്ള 150 കോടി ജനങ്ങള്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അത്യന്തം ആവേശകരമായ ഫൈനല്‍ കണ്ടു. ലയണല്‍ മെസിയുടെ, ലയണല്‍ സ്കലോണിയുടെ ലാ ആല്‍ബിസെലെസ്റ്റെകള്‍ ട്രോഫി ഉയര്ത്തിയതിനിനു ശേഷം ഒരു മാസം പിന്നിട്ട ശേഷമാണ് ഫിഫ കണക്കുകള്‍ പുറത്തുവിടുന്നത്.
ഫുഡ്ബോൾ ലോകകപ്പ് ലോകത്തെ ഏറ്റവും വലിയ കായികമേളായാണ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കണക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയതും ഖത്തർ ലോകകപ്പാണ് .വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റെക്കോഡ് എന്‍ഗേജ്മെന്റാണ് ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളത്.
എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ഒമ്പതു കോടി 36 ലക്ഷം പോസ്റ്റുകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമലുകളിലുണ്ടായിട്ടുള്ളത്. അഞ്ഞൂറു കോടി 95 ലക്ഷം എന്‍ഗേജ്മെന്റ്സും ഉണ്ടായി.
ഖത്തര്‍ ലോകകപ്പ് എട്ട് സ്റ്റേഡിയങ്ങള്ക്കുള്ളിലായി 34 ലക്ഷം കാണികള്‍ ആസ്വദിച്ചു. 2018ല്‍ ഇത് 30 ലക്ഷമായിരുന്നു. ശരാശരി 53,191. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പ് കൂടിയാണിത്. 172 ഗോളുകളാണ് ഇവിടെ പിറന്നത്. 1998ലും 2014ലും നേടിയ 171 ഗോളുകളാണ് ഇതുവരെയുള്ള റെക്കോഡ്.
എന്നാൽ 1994-ല്‍ അ മേരിക്കയിലെ റോസ് ബൗളില്‍ നടന്ന ബ്രസീല്‍- ഇറ്റലി ഫൈനലാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ പേര് സ്റ്റേഡിയത്തില്‍ കണ്ട ലോകകപ്പ് മത്സരം. അന്ന് 94,194 പേരാണ് മത്സരം വീക്ഷിച്ചത്. 88966 പേരാണ് ഖത്തര്‍ ലോകകപ്പ് ഫൈനല്‍ കണ്ടത്.