കാര്‍ത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഹ്സാദ. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മുണ്ട സോണാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദൊസാഞ്ജ്, നിഖിത ഗാന്ധി എന്നിവരാണ്. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന് ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. ഫെബ്രുവരി 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ഷെഹ്സാദയിലെ ഗാനമെത്തി, ‘മുണ്ട സോണാ’
