കോട്ടയം കുഞ്ഞച്ചന്, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന് തുടങ്ങിയ സിനിമകളുടെ സംവിധായകന് ടി.എസ് സുരേഷ് ബാബു ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഡി.എന്‍.എ, ഐ. പി.എസ് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ബാബു തിരിച്ചെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത് നടന് മമ്മൂട്ടിയാണ്. ഫോറന്‍സിക് ബയോളജിക്കല്‍ ത്രില്ലറിലൊരുക്കുന്ന ‘ഡി എന്‍ എ ‘യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. ചിത്രത്തില്‍ അസ്കര്‍ സൗദാന്‍ നായകനാകുന്നു. അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ് , രവീന്ദ്രന് , സെന്തില്‍രാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ), അമീര്‍ നിയാസ്, പൊന്‍വര്‍ണ്ണന്‍ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോന്, അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു.