വഞ്ചനാപരാതിയിൽ തിരക്കഥാകൃത്തായ എസ്.എൻ. സ്വാമിക്കെതിരേ കേസ്.
സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്ത് 3 കോടിയിലേറെ രൂപ കൈപ്പറ്റിയെന്ന പരാതിയിൽ എസ് എൻ സ്വാമിയുൾപ്പെടെ 4 പേർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവരാണ്
നിർമാതാവ് സ്വർഗചിത്ര അപ്പച്ചനെ (പി.പി. ഏബ്രഹാം) പണം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചത്. പരാതിയിൽ കസബ പൊലീസ് കേസെടുത്തു.