റെഡ്മി 60 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ചൈനീസ് വിപണിയില്‍ റെഡ്മി 60 സീരീസ് അവതരിപ്പിച്ചത്. റെഡ്മി കെ60, റെഡ്മി കെ60 പ്രോ, റെഡ്മി കെ60ഇ എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയിലെത്താന്‍ സാധ്യത. റെഡ്മി കെ60 പ്രോയില്‍ 6.67 ഇഞ്ച് 2കെ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റ്, 480 ഹെട്‌സ് ടച്ച് സാമ്പിള്‍ റേറ്റ് എന്നിവ ലഭ്യമാണ്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറിലാണ് പ്രവര്‍ത്തനം. ഇവയുടെ ഇന്ത്യന്‍ വിപണി വില ഏകദേശം 40,000 രൂപയായിരിക്കും. റെഡ്മി കെ60- ല്‍ 6.67 ഇഞ്ച് 2കെ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസറില്‍ ആണ് പ്രവര്‍ത്തനം. ഇവയുടെ ചില ഫീച്ചറുകള്‍ റെഡ്മി കെ60 പ്രോയ്ക്ക് സമാനമാണ്. 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, 30 വാട്‌സ് വയര്‍ലെസ് ഫസ്റ്റ് ചാര്‍ജിംഗ് പിന്തുണയുണ്ട്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. റെഡ്മി കെ60യുടെ ഇന്ത്യന്‍ വിപണി വില ഏകദേശം 30,000 രൂപയായിരിക്കും.