കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്‍റ് ലോ കോളേജിലെ വി ആർ ജയദേവൻ എറണാകുളം ഗവൺമെന്‍റ് ലോ കോളേജിലെ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ അധ്യാപകനായ ഡോക്ടർ ഗിരിശങ്കർ എസ് എസ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്ന് അഡ്മിനിസ്ട്രേവീവ് ട്രിബ്യൂണൽ കണ്ടെത്തിയതിനെ തുടർന്ന് നിയമനം റദ്ദാക്കുകയായിരുന്നു.
തുടർന്ന് യു ജി സി മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാരിന് ട്രിബ്യൂണല്‍ നിർദേശം നല്‍കി.
കേരളത്തിൽ മൂന്ന് ഗവണ്മെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
![കേരളത്തിൽ മൂന്ന് ഗവണ്മെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി 1 jpg 20230106 112236 0000](https://dailynewslive.in/wp-content/uploads/2023/01/jpg_20230106_112236_0000-1200x675.jpg)