മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തില്‍ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആര്‍. ചന്ദ്രന്റേത്. വലിയ ക്യാന്‍വാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത ഒരു സിനിമയുടെ സ്വഭാവവും അതിലുണ്ട്. ഒപ്പം സാമൂഹികവും വൈയക്തികവുമായ സങ്കടങ്ങളും രൂക്ഷമായ പരിഹാസങ്ങളും. മികച്ച ഒരു കോക്ടെയില്‍ വിദഗ്ദ്ധന്റെ കൈയൊ തുക്കത്തോടെ സൃഷ്ടിച്ച അപൂര്‍വ ചേരുവകളാണ് ഈ സമാഹാരത്തില്‍ നിലത്തുവയ്ക്കാന്‍ തോന്നാത്ത വായനാനുഭവം തരുന്ന കഥകള്‍. ‘കാലൊടിഞ്ഞ പുണ്യാളന്‍’. ഡിസി ബുക്‌സ്. വില 171 രൂപ.