പേപ്പറില്‍ എഴുതുന്നത് മൊബൈലില്‍ കാണാവുന്ന സ്മാര്‍ട്ട് പേനയുമായി നുവ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ നുവ പ്രദര്‍ശിപ്പിക്കും. ഈ ബോള്‍ പോയിന്റ് പേനയില്‍ മോഷന്‍ സെന്‍സറുകളും കൈയ്യക്ഷരം ഡിറ്റക്റ്റ് ചെയ്യാനായി മൂന്ന് കാമറകളും ഉള്‍പ്പെടുന്നുണ്ട്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ, നിങ്ങള്‍ എഴുതുന്നതെല്ലാം ഡിജിറ്റല്‍ നോട്ടുകളായി സ്മാര്‍ട്ട് പെന്‍ കണ്‍വേര്‍ട്ട് ചെയ്യും. ഡിജിറ്റല്‍ നോട്ടുകള്‍ സ്മാര്‍ട്ട്ഫോണിലൂടെ നിങ്ങള്‍ക്ക് വായിക്കാനും പങ്കുവെക്കാനും സാധിക്കും. എത്ര വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ഫ്രാറെഡ് ലൈറ്റ് പിന്തുണയും നുവ സ്മാര്‍ട്ട് പെന്നിന് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് പേന ഉപയോഗിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ അത് ഡിജിറ്റൈസ് ചെയ്തു തുടങ്ങും. എഴുതാനായി സാധാരണ ഡി1 മഷിയാണ് നുവ പെന്‍ ഉപയോഗിക്കുന്നത്. വിവരങ്ങള്‍ ആദ്യം ഡിജിറ്റല്‍ ആക്കുകയും പിന്നീട് ബ്ലൂടൂത്ത് വഴി ഉപകരണത്തിലേക്ക് സമന്വയിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ രണ്ട് മണിക്കൂര്‍ വരെ പെന്‍ ഉപയോഗിക്കാം. ബാറ്ററി ഫുള്‍ ചാര്‍ജാകാന്‍ ഏകദേശം 15 മിനിറ്റ് എടുക്കും.