ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ‘വാമനന്’ തമിഴിലേക്ക്. മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ പ്രമുഖ നടന് നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ വിവരങ്ങള്‍ പിന്നണി പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. വാമനന് എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനന് കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനുശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച് എ.ബി ബിനില്‍ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന് ജോര്‍ജ്ജാണ്.