◾സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിച്ച ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ തയാറാക്കി സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഈ ഭൂപടം തിരുത്തും. വനം വകുപ്പിനും നിര്‍ദേശം നല്‍കാവുന്നതാണ്. ജനുവരി ഏഴുവരെ ഇതിനു സാവകാശമുണ്ടാകും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി അഞ്ചുവരെ നീട്ടി. ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ഇന്നു ചേരും.
◾ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്നു. അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. നാഷണല്‍ സര്‍വീസ് സ്‌കീം വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച ‘മഹിതം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പോപ്പുലര്‍ ഫ്രണ്ട് രഹസ്യ വിഭാഗത്തെ ഉപയോഗിച്ച് ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നെന്ന് എന്‍ഐഎ. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം വിവരശേഖരണം നടത്തിയാണു പട്ടിക തയ്യാറാക്കിയത്. എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി. ഐ.എസ് ബന്ധത്തിന് തെളിവുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. 14 പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
◾മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ രാത്രി ഒമ്പതരയ്ക്കുതന്നെ ഹോസ്റ്റലില്‍ എത്തണമെന്ന് ആരോഗ്യ സര്‍വകലാശാല. 18 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കു സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതു സമൂഹത്തിനു നല്ലതല്ല. 25 വയസാകുമ്പോഴാണ് പക്വമായ ബുദ്ധിവികാസം നേടൂവെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. ഹോസ്റ്റലുകള്‍ പഠനകേന്ദ്രങ്ങളാണ്, നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്നും ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി.
◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എന്‍ഐഐ പുതുക്കിയ എഫ്ഐആര്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. ഈ കേസില്‍ 40 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ഐഎസ്ആര്‍ഒ ചാരക്കേസിനു ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജി പിന്മാറി. ജസ്റ്റിസ് വിജു എബ്രഹാമാണ് പിന്മാറിയത്. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും. പ്രതികളായ സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, ഐ.ബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ജയപ്രകാശ്, വി.കെ മൈനി അടക്കമുള്ളവരുടെ ഹര്‍ജിയാണ് പരിഗണനയിലുള്ളത്.
◾കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം പുനപരിശോധിച്ചു തീരുമാനമെടുക്കാന്‍ സ്‌ക്രൂട്‌നി കമ്മിറ്റിയെ സര്‍വകലാശാല സിന്റിക്കേറ്റ് ചുമതലപ്പെടുത്തി. പ്രിയ വര്‍ഗീസിന്റെ നിയമന തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
◾കൊച്ചിയിലും ഗുരുവായൂരിലും ഫൈവ് ജി ആരംഭിച്ചു. കൊച്ചിയിലെ റിലയന്‍സ് ജിയോയുടെ 130 ടവറുകളിലാണ് ഫൈവ് ജി സേവനം ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഫൈവ് ജി സേവനങ്ങള്‍ തിരുവനന്തപുരത്ത് നാളെ മുതല്‍ ലഭിക്കും. തൃശൂര്‍, ആലപ്പഴ, മലപ്പുറം ജില്ലകളില്‍ ജനുവരിയില്‍ ഫൈവ് ജി ലഭ്യമാകും.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ആത്മീയ, സമുദായ, രാഷ്ട്രീയ നേതാക്കളും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ബസേലിയോസ് മാര്‍തോമ മാത്യൂസ് കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യന്‍, ജസ്റ്റിസുമാരായ ബെഞ്ചമിന്‍ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
◾ക്രിസ്മസ്, ന്യൂ ഇയര്‍ സീസണിലെ യാത്രക്കാരുടെ തിരക്കു പരിഹരിക്കാന്‍ കേരളത്തിന് 51 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍. ഇതിനായി 17 സ്പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി രണ്ടു വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.
◾ശശി തരൂര്‍ പാര്‍ലമെന്റില്‍ എത്തിയത് വീല്‍ ചെയറില്‍. ഇടതുകാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹം വീല്‍ ചെയറില്‍ ഇരിക്കുന്ന ചിത്രം സഹിതം ട്വിറ്റു ചെയ്ത കുറിപ്പു വൈറലായി. ഭിന്നശേഷിക്കാരെ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം പിന്തുണയ്ക്കുന്നുണ്ടെന്നു മനസിലാക്കാന്‍ ഈ താത്കാലിക വൈകല്യം പഠിപ്പിച്ചെന്നാണ് അദ്ദേഹം കുറിച്ചത്. പാര്‍ലമെന്റിലേക്ക് വീല്‍ചെയറില്‍ പ്രവേശിക്കാന്‍ റാംപുള്ള ഏക കവാടം ഡോര്‍ ഒമ്പതിലാണെന്നും അദ്ദേഹം കുറിച്ചു.
◾താമരശേരി ചുരത്തിന്റെ അടിവാരത്ത് മൂന്നു മാസത്തിലേറെയായി തടഞ്ഞിട്ട രണ്ടു ഭീമന്‍ ട്രെയിലറുകള്‍ നാളെ രാത്രി 11 മണിയോടെ ചുരം കയറാന്‍ അനുമതി നല്‍കി. ട്രെയിലറുകള്‍ കടന്നുപോകുമ്പോള്‍ ദേശീയപാതക്കോ, വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികള്‍ക്കോ നാശമുണ്ടായാല്‍ ഈടാക്കാന്‍ 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റു കോഴിക്കോട് ജില്ലാ ഭരണകൂടം വാങ്ങിവച്ചിട്ടുണ്ട്.
◾കോട്ടയം കിടങ്ങൂരിനടുത്ത് പാദുവയില്‍ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, വര്‍ക്കല സ്വദേശി വജന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഇരുപത്തൊന്നു വയസുകാരാണ്.
◾ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതി ലീഗല്‍ ഡിജിഎം ശശി കുമാരന്‍ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ടൈറ്റാനിയത്തില്‍ പോലീസ് നടത്തിയ പരിശോധന രാത്രി വരെ നീണ്ടു. ശശികുമാരന്‍ തമ്പി ഒളിവിലാണ്. ഇയാളെ കഴിഞ്ഞ ദിവസം സസ്പെന്‍ഡു ചെയ്തിരുന്നു.
◾തൊടുപുഴയില്‍ മുന്നറയിപ്പു ബോര്‍ഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ അറസ്റ്റു ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മ്മാണത്തിനു കരാര്‍ എടുത്ത നസീര്‍ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചത്. തൃശൂരില്‍ കിസാന്‍ സഭയുടെ കൊടിതോരണം കഴുത്തില്‍ കുടുങ്ങി അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടില്ല.
◾കൊല്ലം നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി. മതില്‍ കെട്ടാനുള്ള അനുമതിക്കു മൂന്നു മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. അനുമതി തരാതെ പലതവണ നടത്തിക്കുകയാണെന്നു പറഞ്ഞ് പ്രതിഷേധിച്ച തന്നെ മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ തന്നെ കൈയേറ്റം ചെയ്തെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം.
◾കേന്ദ്രമന്ത്രി വി. മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ്. കേരളത്തിന്റെ അംബാസഡറാണ് മുരളീധരനെന്ന് വഹാബ് വിശേഷിപ്പിച്ചു.
◾പ്രമുഖ അരി ബ്രാന്‍ഡായ നിറപറ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്തു. പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള വിപ്രോയുടെ ചുവടുവയ്പാണിത്. ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
◾തിരുവനന്തപുരം വലിയശാലയില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ കേരള ഫയര്‍ ഫോഴ്സ് പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ആനയെ പൊക്കിയെടുത്തത്. കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ് തളച്ചിട്ടിരുന്ന സ്ഥലത്തിനു സമീപത്തെ ചതുപ്പിലേക്ക് ഊര്‍ന്നുപോയത്.
◾വൈപ്പിന്‍ ഫിഷിംഗ് ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന 12 മത്സ്യബന്ധന ബോട്ടുകള്‍ കെട്ടുപൊട്ടി കടലിലേക്ക് ഒഴുകി പോയി. മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോകുന്നതു കണ്ട ഉടന്‍ തന്നെ മറ്റു മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കി ഒഴുകിപ്പോയ ബോട്ടുകളെ തിരികെ കൊണ്ടുവന്നു. വൈപ്പിന്‍ എല്‍എന്‍ജിക്കു സമീപത്താണ് സംഭവം.
◾തൃശൂര്‍ പെരുമ്പിലാവില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്പില്‍ റാഷിദിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. പരുവക്കുന്നില്‍ വാടകവീട്ടില്‍ ചിറമനേങ്ങാട് കുറഞ്ചിയില്‍ ചന്ദ്രന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ഗ്രീഷ്മ എന്ന റിന്‍ഷ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും അടക്കമുള്ള പ്രമുഖര്‍ ഒന്നിച്ചിരുന്ന് ഉച്ചയൂണ്. രാജ്യാന്തര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ഒരുക്കിയ ചെറുധാന്യ വിരുന്നിലാണ് മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും അടക്കമുള്ളവര്‍ പങ്കെടുത്തത്.
◾രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ അവകാശവാദം ഉന്നയിച്ചത് പാര്‍ട്ടിയില്‍ ഏറെ ചേരിപ്പോരിന് ഇടയാക്കിയിരുന്നു. ‘ശുഭവാര്‍ത്ത പിറകേ വരു’മെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുല്‍ പ്രതികരിച്ചത്.
◾കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം നിയോജക മണ്ഡലമായ അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
◾എഡ്യുടെക്ക് ആപായ ബൈജൂസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ദേശീയ ബാലവകാശ കമ്മീഷന്‍. ഭാവി നശിക്കുമെന്നാണു ഭീഷണി. ബൈജൂസ് ആപിനെതിരേ കേസെടുക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനൂംഗോ പറഞ്ഞു.
◾ഉത്തരേന്ത്യയില്‍ അതിശൈത്യം. പലയിടത്തും മൂടല്‍മഞ്ഞ് ഗതാഗത തടസമുണ്ടാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദഷഹറില്‍ കനത്ത മൂടല്‍മഞ്ഞുമൂലം റോഡിലെ വാഹനങ്ങള്‍ കാണാനാകാതെ 40 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ദസറ മേല്‍പാലത്തിലാണ് അപകടമുണ്ടായത്.
◾ചൈനയില്‍ വീണ്ടും കൊവിഡ് തരംഗം. പ്രതിഷേധങ്ങള്‍ക്കു പിറകേ, നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ രോഗം പടര്‍ന്നുപിടിച്ചു. രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം രോഗം ലോകവ്യാപകമാകുമെന്നു പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തു.
◾ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍. ഒന്നാം ടെസ്റ്റില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പരിക്കേറ്റ രോഹിത് ശര്‍മ്മ രണ്ടാം ടെസ്റ്റിലും കളിക്കില്ല.
◾പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡുകളിലൊന്നായ നിറപറയെ സ്വന്തമാക്കി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഇടപാട് മൂല്യം എത്ര എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിറപറയെ ഏറ്റെടുത്തതോടെ, പാക്കേജ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനമാണ് വിപ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാന്‍ഡാണ് നിറപറ.പാക്കേജ് ഫുഡ്സ്, സ്പൈസസ് വിഭാഗത്തില്‍ മുന്‍നിരയിലെത്താന്‍ വിപ്രോയെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഏറ്റെടുക്കല്‍. നിലവില്‍, നിറപറയുടെ 63 ശതമാനം ബിസിനസ്സ് കേരളത്തില്‍ നിന്നാണ്, 8 ശതമാനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ബാക്കി 29 ശതമാനം അന്താരാഷ്ട്ര വിപണികളില്‍ നിന്നും, പ്രധാനമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയില്‍ അതിവേഗം വളരുന്ന എഫ്എംസിജി ബിസിനസാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. ഫേഷ്യല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, ഹോം കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ വിപണിയിലെത്തിക്കുന്നത്.
◾വിജയ് നായകനാകുന്ന ‘വരിസി’ലെ കെ എസ് ചിത്ര പാടിയ പുതിയ ഗാനം പുറത്തുവിട്ടു. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെ ആലപിച്ച ഗാനവും ചിമ്പു ആലപിച്ച ഗാനവും അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. കെ എസ് ചിത്രയുടെ മനോഹരമായ ആലാപനത്തില്‍ ‘സോള്‍ ഓഫ് വരിസ്’ എന്ന പേരില്‍ തന്നെയാണ് പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.
◾അജയ് ദേവ്ഗണ്‍ നായകനായ ‘ഭോലാ’ എന്ന റാമേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. ലോകേഷ് കനകരാജിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രത്തില്‍ കാര്‍ത്തി ആയിരുന്നു നായകന്‍. അതേസമയം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. യു മേം ഓര്‍ ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
◾ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തങ്ങളുടെ വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസ് മൂന്നു വരി എംപിവി രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ ഉടനീളം വിതരണം ചെയ്യാന്‍ തുടങ്ങി. 50,000 രൂപ ടോക്കണ്‍ തുകയില്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. എംപിവി മോഡല്‍ ലൈനപ്പ് ജി, ജിഎക്സ്, വിഎക്സ്, ഇസെഡ്എക്സ്, ഇസെഡ്എക്സ് (ഒ) എന്നിങ്ങനെ അഞ്ച് ട്രിമ്മുകളില്‍ ലഭ്യമാക്കും. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വില ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തും. എന്‍ട്രി ലെവല്‍ വേരിയന്റിന് ഏകദേശം 22 ലക്ഷം രൂപയും ഫുള്‍ ലോഡഡ് വേരിയന്റിന് 30 ലക്ഷം രൂപയും വില വരുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാത്തിരിപ്പ് കാലാവധി ഇതിനകം ആറ് മാസമായി ഉയര്‍ന്നു. 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 2.0 ലിറ്റര്‍ പെട്രോള്‍ കരുത്തുറ്റ ഹൈബ്രിഡ് പവര്‍ട്രെയിനുകളുമായാണ് പുതിയ ടൊയോട്ട എംപിവി വരുന്നത്.
◾തീര്‍ത്തും ദക്ഷാപൂര്‍ണ്ണമായ അലോസരങ്ങളിലൂടെ മര്‍ത്ത്യസമൂഹ മസ്തിഷ്‌കത്തിന്റെ അകം പൊരുള്‍ തേടിയലഞ്ഞ മഹാ പ്രവാചക കവി ദസ്തയവ്സിയുടെ അപരിചിതമായൊരു മുഖം അനാവൃതമാക്കുന്ന ഈ കൃതി നവീനമായ പല ദര്‍ശനങ്ങളുടേയും ആദി ധാരയാണ്. കലുഷ സത്യങ്ങളുടെ അര്‍ത്ഥ ധ്വനികള്‍ ഈ പുസ്തകത്തില്‍ ജീവിതാവബോധമുള്ളവരെ കാത്തിരിക്കുന്നു. ‘ഒരപഹാസ്യന്റെ സ്വപ്നം’. വേണു വി ദേശം. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 157 രൂപ.
◾ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണം അധികമായി കഴിക്കുന്നത് ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. റെഡ് മീറ്റ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. റെഡ് മീറ്റിന് പകരമായി മുട്ടയും, കൊഴുപ്പുള്ള മത്സ്യവും കഴിക്കാം. കാപ്പി, മദ്യം, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ സാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെയും ഹോര്‍മോണ്‍ ബാലന്‍സിനെയും തടസ്സപ്പെടുത്തും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ കഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം. സോയ ഉല്‍പ്പന്നങ്ങളായ ടോഫു, സോയ പാല്‍, സോയ സോസ് എന്നിവ സാധാരണയായി ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ അവ നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സിനെ പ്രശ്‌നത്തിലാക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കോളിഫ്ളവര്‍, ബ്രോക്കോളി, കെയ്ല്‍ എന്നിവയുള്‍പ്പെടെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അവ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കവും അസ്വസ്ഥതയും ഉണ്ടാക്കും. വഴുതന, കുരുമുളക്, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ മറ്റ് ചില പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം. കൃത്രിമ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണുകളെ തകരാറിലാക്കും. കാരണം, അത്തരം ഭക്ഷണം കുടല്‍ ബാക്ടീരിയയെ ബാധിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചോക്കലേറ്റുകള്‍, ഡോനട്ട്സ്, കുക്കീസ്, കേക്ക്, ഐസ്‌ക്രീം മുതലായ ധാരാളം മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഇവയില്‍ ഉയര്‍ന്ന അളവില്‍ പ്രിസര്‍വേറ്റീവുകള്‍, ഉപ്പ്, മധുരം എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ ഇത്തരം ഭക്ഷണം നിങ്ങളുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. ഇത് അഡ്രീനല്‍ ഗ്രന്ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഗുരുതരമായ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഡോക്ടര്‍മാരുടെ കഠിനപരിശ്രമത്തിന് ശേഷമാണ് ഹൃദയാഘാതം ഉണ്ടായ അയാളെ അവര്‍ രക്ഷിച്ചെടുത്തത്. മാനസികാഘാതം ഉണ്ടാക്കുന്ന ഒന്നും അയാളോട് പറയരുത് എന്ന് ഡോക്ടര്‍ വീട്ടികാരോട് നിര്‍ദ്ദേശിച്ചു. അങ്ങിനെയിരിക്കെയാണ് അയാള്‍ക്ക് 2 കോടി ലോട്ടറി അടിച്ചത്. പക്ഷേ, ഈ വിവരം അയാളെ അറിയിക്കാന്‍ വീട്ടുകാര്‍ ഭയപ്പെട്ടു. അവസാനം വീട്ടുകാര്‍ ഡോക്ടറുടെ സഹായം തേടി. ഡോക്ടര്‍ കുശലാന്വേഷണത്തിന് ശേഷം അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ലോട്ടറിയിടിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും? അയാള്‍ പറഞ്ഞു: ഞാനാതുക ഭാര്യയുടെ കയ്യില്‍ കൊടുത്ത് ഈ ആശുപത്രിയുടെ ബില്ലുകള്‍ അടയ്ക്കാന്‍ പറയും. പത്ത് ലക്ഷം രൂപയാണെങ്കിലോ? ഡോക്ടര്‍ ചോദിച്ചു. ഞാന്‍ എന്റെ മകളുടെ വിവാഹം നടത്തും. അയാള്‍ പറഞ്ഞു. രണ്ടുകോടിയാണെങ്കിലോ? ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ പറഞ്ഞു: എനിക്ക് രണ്ടുകോടി ലോട്ടറിയടിക്കാന്‍ ഒരു സാധ്യതയുമില്ല. എങ്ങാനും അങ്ങിനെ രണ്ടു കോടി അടിച്ചാല്‍ അതില്‍ ഒരു കോടി ഞാന്‍ ഡോക്ടര്‍ക്ക് നല്‍കും. അയാള്‍ പറഞ്ഞു നിര്‍ത്തിയതും ഡോക്ടര്‍ ബോധം കെട്ടുവീണു . ഉപദേശം എന്നത് ഒരു വാചിക വ്യായാമം മാത്രമാണ്. സംസാരശേഷിയും പരിചയസമ്പത്തുമുളള ആര്‍ക്കും അത് ചെയ്യാം. വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ വലിയ ബന്ധമൊന്നും വേണമെന്നുമില്ല. പരിശീലകരും വഴികാട്ടികളുമാകുന്നവരും മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോരുത്തര്‍ക്കും സാഹചര്യങ്ങളനുസരിച്ചുളള തനതു പ്രതികരണശൈലികളുണ്ട്. ഒരാളോട് പ്രയോഗിച്ച തന്ത്രങ്ങള്‍ മറ്റൊരാള്‍ക്ക് ഫലിക്കണമെന്നില്ല. വഴികാട്ടിയാകുന്നവര്‍ക്ക് വഴിയറിയില്ലെങ്കിലും ആ യാത്രയിലെ സാഹസികതയെ നേരിടാനുള്ള ശേഷിയെങ്കിലും അവര്‍ക്കുണ്ടാകണം. വീഴ്ച സംഭവിച്ചവരൊന്നും അടിമുടി തളര്‍ന്നവരൊന്നുമല്ല. പരിക്കേറ്റ ചില കാര്യങ്ങളില്‍ മാത്രമാണ് അവര്‍ ദുര്‍ബലരാകുന്നത്. ഒരു കൈകൊടുത്താല്‍ കയറിപ്പോരുന്നവരുടെയടുത്ത് എന്തിനാണ് വെന്റിലേറ്ററുമായി നാം പോകുന്നത്? ആന്തരിക ഉണര്‍വ്വ് നല്‍കാത്ത ബാഹ്യപ്രേരണകളൊന്നും ശാശ്വത പരിഹാരത്തിലേക്ക് ആരേയും നയിക്കുന്നില്ലെന്ന് നമുക്കും മനസ്സിലാക്കാം – ശുഭദിനം.