കൊച്ചിയിൽ റിലയൻസ് ജിയോ സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി. കേരളം ഇനി 5 ജി ആകുന്നു. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാൾ മുതൽ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വർഷത്തോടെ എല്ലായിടത്തും സേവനം ലഭിക്കും.
കഴിഞ്ഞ ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. മെട്രോ നഗരത്തിൽ 5 ജി എന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5 ജി ആദ്യമെത്തുന്നത്. ആദ്യഘട്ടത്തിന് ശേഷം ഉള്‍പ്രദേശങ്ങളിലേക്ക് 5 ജി എത്താന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സ്പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷ.രാജ്യത്തെ എല്ലാ മേഖലയിലും വലിയ വിപ്ലവത്തിന് തുടക്കമിടുന്ന 5 ജി, എല്ലാ പ്രദേശങ്ങളിലേക്കും ഈ സൗകര്യം എത്തുമെന്ന പ്രതീക്ഷക്കാണ് കരുത്താകുന്നത്.