വഞ്ചിയൂർ കോടതിയിൽ വനിത എസ്.ഐയ്ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം. വലിയതുറ എസ് ഐ അലീന സൈറസ് പരാതി നൽകി. . ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകൻ എസ് ഐ യെ കാണാൻ നിന്നിട്ട് ഒരു പാട് സമയം വൈകിപ്പിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. അഭിഭാഷകൻ തന്നെ കൈയേറ്റം ചെയ്തുവെന്നും, അസഭ്യം പറഞ്ഞുവെന്നും കാണിച്ച് മജിസ്ട്രേറ്റിന് എസ്.ഐ അലീന സൈറസ് പരാതി നൽകി.
വലിയതുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ യെ അഭിഭാഷകർ കൈയ്യേറ്റം ചെയ്തു.
