ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 513 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിംഗ്സില്‍ 254 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ബംഗ്ലാദേശിന് ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിംഗ്സില്‍ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാമിന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി നേടിയതോടെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഇന്ത്യ 258 റണ്‍സിന് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. 513 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റണ്‍സ് നേടിയിട്ടുണ്ട്.
ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 513 റണ്‍സ് വേണം
