Untitled design 6 2

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇ ഡി . ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പൊതുമരാമത്ത്  സെക്രട്ടറിയായിരുന്ന സൂരജ് അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കണ്ടെത്തൽ. അനധികൃത സ്വത്ത് സാമ്പദന കേസിൽ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി 8 കോടി രൂപയുടെ സ്വത്തുകൾ ഇ ഡി  നേരെത്തെയും കണ്ടുകെട്ടിയിട്ടുണ്ട്. ടി ഒ സൂരജിന്റെ മകൾക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തികുന്നു. നാല് പേർക്കെതിരെയാണ്  മാറാട് പൊലീസ് കേസെടുത്തിരുന്നത്. ബേപ്പൂർ സ്വദേശിയാണ് പരാതിക്കാരൻ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *