ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വില പണപ്പെരുപ്പം നവംബറില്‍ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായി കുറഞ്ഞു. 11 മാസത്തിനിടെ ഇതാദ്യമായാണ് ചില്ലറ വില പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ക്ഷമതാ പരിധിയായ 26 ശതമാനത്തിനുള്ളില്‍ വരുന്നത്. ഈ ഒക്ടോബറില്‍ 6.77 ശതമാനമായിരുന്നതാണ് 5.88 ശതമാനമായി കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 4.91 ശതമാനമായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 4.67 ശതമാനമായിരുന്നു, മുന്‍ മാസം 7.01 ശതമാനമായിരുന്നു. ജനുവരി മുതല്‍ റിസര്‍വ് ബാങ്കിന്റെ ക്ഷമതാ പരിധിയായ 6 ശതമാനത്തിന് മുകളില്‍ തുടര്‍ന്നതിന് ശേഷമാണ് ചില്ലറ വില പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയത്. 2021 ഡിസംബറില്‍ 5.66 ശതമാനമായിരുന്നു. പ്രധാനമായും ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞു നില്‍ക്കുന്നതാണ് കുറയാന്‍ കാരണമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചില്ലറ പണപ്പെരുപ്പം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 6.6% ആയാണ് ആര്‍.ബി.ഐ കണക്കുകൂട്ടുന്നത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 5.9% ആയും 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 5% ആയും പിന്നീടത് കുറയും.