ഐശ്വര്യ രാജേഷ് നായികയാകുന്ന ‘ഫര്‍ഹാന’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ വെങ്കടേശന് തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിലെ ‘സറാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന് പ്രഭാകരനാണ്. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ് ചിത്രത്തിന്റെ പേര്. ഐശ്വര്യ രാജേഷിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ആണ്.