ജഡ്ജി നിയമനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യറിയെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്. സുപ്രീംകോടതി കൊളീജിയവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. സുപ്രീം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാര്‍ശ നല്കി 75 ദിവസത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞപാനം പുറത്തിറക്കിയത്.