വീഡിയോ കോളുകള്‍ക്കായി വാട്ട്സാപ്പ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് കൊണ്ട് വരുന്നു. ഉപയോക്താക്കളുടെ ആപ്പ് അനുഭവം തന്നെ മാറ്റി മറയ്ക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍. അടുത്ത് തന്നെ കൂടുതല്‍ ഉപയോക്താക്കള്‍ക്കായി ഇത് റിലീസ് ചെയ്യും. നിലവില്‍ ഐഒഎസ് ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് വീഡിയോ കോളുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിലേക്ക് ആക്സസ് ലഭ്യമാണ്. ഈ ഫീച്ചര്‍ നിലവില്‍ വന്ന് കഴിഞ്ഞാല്‍ വാട്ട്സാപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ക്കിടയിലും മള്‍ട്ടിടാസ്‌കിംഗ് ചെയ്യാന്‍ കഴിയും. ഇതോടൊപ്പം ഡിസപ്പയറിംഗ് മെസേജുകള്‍ക്കുള്ള ഷോര്‍ട്ട് കട്ട് ബട്ടണും കമ്പനി കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഡിസപ്പയറിംഗ് മെസേജുകള്‍ പൂര്‍ണമായും പുനക്രമീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരീക്ഷണം വിജയിച്ചാല്‍ അധികം വൈകാതെ തന്നെ ഈ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവും.