സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസി തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തുടര്‍ വാദത്തിനായി ഹൈക്കോടതി നാളത്തേക്കു മാറ്റി. ഹര്‍ജി നിലനില്‍ക്കുമോ എന്നാണ് ആദ്യം പരിശോധിക്കുന്നത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. മറ്റെതങ്കിലും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അധിക ചുമതല നല്‍കുകയോ പ്രോ വൈസ് ചാന്‍സലര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കുകയോയാണു വേണ്ടതെന്നാണു സര്‍ക്കാര്‍ വാദം.
ഗവർണർ സിസ തോമസിനെ നിയമിച്ചത് സർക്കാരുമായി കോടിയാലോചിക്കാതെയെന്ന് കോടതിയിൽ സർക്കാർ പറഞ്ഞു.സിസ തോമസിന് മതിയായ അദ്ധ്യാപനപരിചയമില്ല. സിസ തോമസിന്റെ നിയമനം ചട്ടം മറികടന്നെന്നും സർക്കാർ വാദിച്ചു. നിയമപ്രകാരമുളള ചാൻസലറുടെ അധികാര പരിധി മറികടന്നുകൊണ്ടെന്നും എജി വിശദീകരിച്ചു. ചട്ടവിരുദ്ധ നടപടിയുണ്ടായാൽ സർക്കാരിന് റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാം.ഇതിന് സുപ്രീം കോടതിയുടെ അംഗീകാരമുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.