മണ്ഡല പുനർ നിർണയ, വനിതാ പ്രാതിനിധ്യ ബില്ലുകളിലെ ഭേദഗതികൾ അംഗീകരിച്ച് കേന്ദ്ര മന്ത്രി സഭ. 50 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു. വനിതാ പ്രാതിനിധ്യ ബില്ലും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ബില്ലുകൾ പാസാക്കാനുള്ള വോട്ടുകൾ ഉറപ്പെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ബാറുകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് 23 വയസ് പ്രായപരിധി കർശനമാക്കുമെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ നടപടി വേണമെന്നും എക്സൈസ് മന്ത്രി എം ലിജു. ബാറിൽ കയറി മദ്യപിക്കുന്നവർക്ക് മാത്രം അല്ല, ബാറിൽ മദ്യം നൽകുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കണം. ആളുകൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാവുന്നതിനിടെ പാലക്കാട് ഷാഫി പറമ്പിൽ എംപിയെ പരിഹസിച്ച് ഫ്ലക്സ് ബോർഡുകൾ. ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫിയെന്നാണ് ഫ്ലക്സിലുള്ളത്. പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സുകൾ ഉയർന്നിരിക്കുന്നത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.
സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ ഹൈക്കമാൻഡിൻ്റെ അടിയന്തര ഇടപെടൽ തേടി വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. സംസ്ഥാന കോൺഗ്രസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും പരാതി സണ്ണി ജോസഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചു.
രാഷ്ട്രീയം പകപോക്കാനുള്ള ഇടമല്ലെന്നും പരസ്പരം സഹായിക്കാനുള്ള വേദിയാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരൻ വധം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ ഏറ്റവും നോവുന്ന ഓർമ്മയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനം കുറയുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം മൂന്നാം ദിവസവും നിർത്തിവെച്ചു. വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു.
പാലക്കാട് മണ്ണാർക്കാട് പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.
നിർമ്മിത ബുദ്ധിയും ഡിജിറ്റൽ അൽഗോരിതങ്ങളും മനുഷ്യനെ അവരവർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ചുരുക്കുകയാണെന്ന് ഡോ. ശശി തരൂർ എംപി.വിയോജിക്കുന്നവരെ കേൾക്കുന്നതിന് പകരം അവരെ ബ്ലോക്ക് ചെയ്യുന്ന പ്രവണതയാണ് ഇന്നുള്ളതെന്നും, എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കാനും അറിവ് നേടാനുമുള്ള ഇടമാണ് യഥാർത്ഥ ‘അഗോറ’ എന്നും അദ്ദേഹം പറഞ്ഞു.
എഐ ലോകത്തിന് ഭീഷണിയാണെന്ന് നടൻ മമ്മൂട്ടി. എഐ മാനവരാശിക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ആർട്ടിഫിഷ്യലി ഇന്റലിജന്റ് ആയാൽ പണിപാളും. ഏതെങ്കിലും ഒരേകാധിപതിയുടെ കൈയിൽ കിട്ടിയാൽ ലോകത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ ഹോൾസെയിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന സന്തോഷ്(55) ഭാര്യ ഷിനി(46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
അടുത്തയാഴ്ച ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മണ്ഡല പുനർ നിർണയ ബില്ലിനെ ശരദ് പവാറിന്റെ എൻസിപി പിന്തുണയ്ക്കും. പാർട്ടി നേതാവ് ജിതേന്ദ്ര അവ്ഹാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജില്ലാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ. കള്ളക്കുറിച്ചിയിലെ എംഎൽഎയായ അരുൾ വിഘ്നേഷി(36)നെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ നാലുമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.
തൃണമൂൽ വിമതൻ ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഋതബ്രതയുടെ നിയമനം റദ്ദാക്കിയത്.ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത് പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്പീക്കറോട് നിർദേശിച്ചു.
തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ വിജയ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ക്ഷേത്ര ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് റിസീവർ ഭരണം ഏർപ്പെടുത്തിയ കോടതി, സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏൽപ്പിച്ചു
രണ്ട് ഇറ്റാലിയന്‍ സാങ്കേതിക വിദഗ്ധര്‍ കൊല്ലപ്പെട്ട കുവൈത്ത് ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം തള്ളി ഇറാന്. ആക്രമണത്തില്‍ ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറെന്നും ഇറാന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇറാന് തന്നെയാണ് ആക്രമണം നടത്തിയത് എന്ന നിലപാടിലാണ് കുവൈത്തും ഇറ്റലിയും.
മുംബൈ ഇന്ത്യൻസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രോഹിത് ശർമ്മ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. 2027 ഐപിഎൽ സീസണിൽ ടീമിനെ രോഹിത് നയിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 11,600 രൂപയിലും പവന് 92,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,465 രൂപയും പവന് 75,960 രൂപയിലും വ്യാപാരം നടക്കുന്നു. കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്ന് സ്വർണത്തിന് വർധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1650 രൂപയിലുമാണ് വ്യാപാരം നടക്കുക.
ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ആപ്പിൾ. രാജ്യത്തെ ഏഴാമത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ ഹൈദരാബാദിൽ തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ‘ആപ്പിൾ കുക്കട്പള്ളി’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റോർ ഡിസംബർ 10ന് വൈകിട്ട് 5 മണിക്ക് ഉപഭോക്താക്കൾക്കായി തുറന്നുകൊടുക്കും. ഇതോടെ ആപ്പിളിന് ഔദ്യോഗിക സ്റ്റോറുകളുള്ള ഇന്ത്യയിലെ ആറാമത്തെ നഗരമായി ഹൈദരാബാദ് മാറും.
ഇന്ത്യയിലെ സങ്കീർണ്ണമായ ബാങ്ക്, ആശുപത്രി, സർക്കാർ രേഖകൾ വായിച്ചെടുക്കാൻ സഹായിക്കുന്ന ഭാരത്ജെൻ്റെ പുതിയ എഐ മോഡലാണ് ‘പത്രം 1.5’. 7 ബില്യൺ പാരാമീറ്ററുകളുള്ള ഈ മോഡൽ തെറ്റായ വിവരങ്ങൾ നൽകാതെയും സ്വകാര്യത ഉറപ്പാക്കിയും കൃത്യമായ സേവനം നൽകുന്നു.
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ മികച്ച വിൽപ്പന നേട്ടവുമായി യമഹ. 2026 ഒക്ടോബറിലെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ സ്കൂട്ടർ വിഭാഗത്തിൽ യമഹ റേ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം 22,265 യൂണിറ്റ് റേ സ്കൂട്ടറുകളാണ് വിറ്റഴിച്ചത്. എന്നാscooൽ 2025 ഒക്ടോബറിൽ വിറ്റ 22,738 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ രണ്ട് ശതമാനം ഇടിവുണ്ടായി. അതേസമയം, കമ്പനിയുടെ മറ്റ് മോഡലുകളിൽ പലതും മികച്ച വളർച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് ആർ15, ഫാസിനോ, എംടി-15 മോഡലുകൾ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.
ബൈക്കായ പൾസർ ആർഎസ്200ന് നിരവധി പരിഷ്കാരങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്. ഡൽഹിയിൽ 1,98,441 രൂപയാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില. കൂടുതൽ കരുത്തുള്ള എൻജിൻ, പുതിയ സസ്പെൻഷൻ, റൈഡിങ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ.
ക്യാമ്പസ് പ്രണയവും സൗഹൃദവുമൊക്കെ നിറഞ്ഞ കഥകളെ എന്നും മലയാളം സിനിമാ പ്രേക്ഷകർ നെഞ്ചോടുചേർത്തിട്ടുണ്ട്. അത്തരത്തിൽ പുതുതലമുറയുടെ പ്രണയവും സൗഹൃദവും ആഘോഷങ്ങളുമെല്ലാം മനോഹരമായി കോർത്തിണക്കി എത്തിയിരിക്കുന്ന ചിത്രമാണ് ലിജീഷ് കുമാറിന്റെ രചനയിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ‘പ്രേംപാറ്റ’. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രം കോളേജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ഒരു വയനാടൻ ഗ്രാമത്തിലേക്ക് ക്യാമ്പിന്റെ ഭാഗമായി എത്തുന്ന അമ്പതോളം വിദ്യാർഥികളുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ക്യാമ്പിലെ രസകരമായ അനുഭവങ്ങളും കൂട്ടുകാരുടെ തമാശകളും സൗഹൃദങ്ങളും പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
മിന്നല്‍ മുരളി അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് മോളിവുഡ് യുവതാരനിരയിലെ ശ്രദ്ധേയനായ സന്ദീപ് പ്രദീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം. അതിന് കോസ്മിക് സാംസണ് എന്ന് പേര്. സൂപ്പര്‍ഹീറോ എലമെന്റുകളോടു കൂടിയ ഫാന്റസി ആക്ഷന്‍ ചിത്രം എന്ന സൂചനയോടെ വലിയ പ്രേക്ഷകപ്രതീക്ഷകളുടെ മധ്യത്തിലേക്കാണ് അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം എത്തിയിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് നിര്‍മ്മാണ സംരംഭം എന്ന പ്രത്യേകതയുള്ള ചിത്രത്തില്‍ ഡി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്.
ആഴ്ചകളോളം വിട്ടുമാറാതെ നിൽക്കുന്ന ചില ദഹനവ്യതിയാനങ്ങൾ ശരീരത്തിലെ സുപ്രധാന അവയവമായ പാൻക്രിയാസിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാകാൻ സാധ്യതയുണ്ട്.പാൻക്രിയാസിൽ അർബുദമുഴകൾ വളരുമ്പോൾ, പ്രത്യേകിച്ച് ഗ്രന്ഥിയുടെ തലഭാഗത്ത് മുഴകൾ ഉണ്ടാകുമ്പോൾ അത് ദഹനരസങ്ങളെ ചെറുകുടലിലേക്ക് എത്തിക്കുന്ന പാൻക്രിയാറ്റിക് നാളിയെ തടസ്സപ്പെടുത്തുന്നു. ഇതോടെ ദഹനരസങ്ങൾ കുടലിൽ എത്താതാവുകയും ഭക്ഷണം ശരിയായി ദഹിക്കാതെ പോവുകയും ചെയ്യുന്നു. ഇതിനെയാണ് വൈദ്യശാസ്ത്രത്തിൽ എക്സോക്രൈൻ പാൻക്രിയാറ്റിക് ഇൻസഫിഷ്യൻസി (ഇ.പി.ഐ) എന്ന് വിളിക്കുന്നത്.
ചർമ്മം നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ, പരിവർത്തനാത്മകമായ (ഡൈനാമിക്ക്) അവയവമാണ്.ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതാണ് സ്കിൻകെയറിന്റെ ലക്ഷ്യം. പുറമെ പുരട്ടുന്ന ഒരു പ്രകൃതിദത്ത ഉത്പന്നം കൊണ്ട് ഒരിക്കലും ഒരാളുടെ ചർമ്മത്തിന്റെ നിറം മറ്റൊന്നായി മാറ്റാൻ സാധിക്കില്ല. തുടർച്ചയായുള്ള ഉപയോഗത്തിലൂടെ, സൂര്യതാപം കൊണ്ടുള്ള നിറംമങ്ങൽ, മുഖക്കുരു, മുഖക്കുരുവിന്റെ പാട് എന്നിവ നിയന്ത്രിച്ച് ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കാനാണ് സ്കിൻകെയർ ചെയ്യേണ്ടത്.ആരോഗ്യകരമായ ഒരു ജീവിതചര്യയുടെ ഭാഗമാണ് ചിട്ടയോടെയുള്ള ചർമ്മസംരക്ഷണം. അത് ഉടനടി പരിഹാരം കിട്ടാനുള്ള ഒരെടുത്തുചാട്ടമല്ല. മറിച്ച് സ്ഥിരതയുള്ള ഒരു സെല്‍ഫ്കെയർ റുട്ടീൻ ആണ്. അങ്ങനെയുള്ള ചർമ്മസംരക്ഷണമാണ് സുസ്ഥിരവും ആരോഗ്യകരവുമായ ഫലം തരിക.
