യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽ പ്പെട്ടത്. ബസിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം, അപകടത്തിൽ മരണം 13 ആയി. ഇവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ കൈയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു. ലൈസൻസില്ലാത്ത നാടൻ തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ. സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ഇടപെടലുകൾ നടന്നുവെന്നും ചവട്ടി അരച്ച് മാറ്റി നിർത്തിയെന്നും ജെഎസ് അഖിൽ പറഞ്ഞു. അതിൽ വിഷമം ഉണ്ട്. ഒരു വിവാദത്തിലും പങ്കാളിയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ജെഎസ് അഖിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കൽ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. എൽപി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ബാഗുകളുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
കണ്ണൂരിലെ കെഎസ്ഇബി സബ് എഞ്ചിനീയറുടെ സസ്പെൻഷൻ നടപടി പിൻവലിച്ചു. കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയില്ലെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വൈദ്യുതി മുടക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സിസ തോമസിനെതിരെയും മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെയും മുൻ മന്ത്രി പി രാജീവ് രൂക്ഷവിമർശനം ഉന്നയിച്ചു. വിസി സ്ഥാനത്ത് നിന്ന് സിസയെ മാറ്റണമെന്നും മുഖ്യമന്ത്രിയുടെ യാത്രകളിലെ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൻകിട പദ്ധതികൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ നിഗൂഢമാണെന്നും രാജീവ് ആരോപിച്ചു.
ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. വെർച്ച്വൽ ക്യൂ വഴി ഭക്തർക്ക് ദർശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. കൂടാതെ പമ്പാനദിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ വിതരണം നാളെ (25-11-26 ) മുതൽ ആരംഭിക്കും. ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു.
ആസ്തി വികസന ഫണ്ട് വിവാദത്തിൽ മുൻ മന്ത്രി വീണ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷം ഒരു രൂപ പോലും ആസ്തി വികസന ഫണ്ടിൽ നിന്ന് വീണ ജോർജ് ചെലവിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള രേഖ പുറത്ത് വിട്ടുകൊണ്ടായിരുന്നു അബിൻ വർക്കിയുടെ വാർത്താസമ്മേളനം.
പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്ഛന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമ്മിച്ചുനൽകിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി എന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടന വേളയിൽ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ ടിവികെ എംഎൽഎയ്ക്കെതിരെ കേസെടുത്തു കള്ളക്കുറിച്ചി പൊലീസ്. അരുൾ വിഘ്നേഷിനെതിരെ ഇന്നലെ സ്ത്രീ പരാതി നൽകിയതോടെ ആണ് നടപടി. കേസെടുത്തതായി മദ്രാസ് ഹൈക്കോടതിയിൽ രാവിലെ സർക്കാർ അഭിഭാഷകൻ അറിയിച്ചു.
മധുര തിരുപ്പരൻകുന്‍ട്രം മലയിലെ ദർഗക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം തള്ളി. ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ തന്നെയാണ് ദീപം തെളിച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിട്ടും ഡിഎംകെയുടെ വഴിയാണ് വിജയ് സർക്കാരും സ്വീകരിച്ചത്.
ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സമാജ്വാദി പാർട്ടിയുടെ സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പു വിജയമാണെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ വിജയസാധ്യത വിലയിരുത്തുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുപാർക്കുകളിലെത്തുന്ന കമിതാക്കൾ മാന്യതയും മര്യാദയും പാലിക്കണമെന്ന് മുംബൈ മേയർ റിതു താവ്ഡെ. മുംബൈയിലെ കുർളയിൽ പാർക്കിലെത്തിയ യുവാവിനെയും യുവതിയെയും ..പ്രായപൂർത്തിയാവാത്ത സംഘം ആക്രമിച്ചതിനു പിന്നാലെയാണ് മേയറുടെ പ്രതികരണം.
കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ ഡെൽഹി വിമാനത്താവളത്തിൽ തടഞ്ഞെന്നാണ് ആരോപണം.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഓസ്ട്രേലിയയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആദ്യം മടിച്ചിരുന്നുവെന്ന് ഓസ്ട്രേലിയന്‍ കായിക മാധ്യമമായ സ്പോര്‍ട്സ് എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്കിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ മാത്രം കുറ്റപ്പെടുത്താന്‍ അനുവദിക്കുന്നതിനെച്ചൊല്ലി ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് വാര്‍ണറുമായി ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറി എന്ന റെക്കോർഡ് 15 കാരനായ വൈഭവ് സൂര്യവംശി സ്വന്തമാക്കി. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 52 പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. വൈഭവിന്റെ കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു.
പണപ്പെരുപ്പം, എല്‍ നിനോ മൂലമുള്ള കാലാവസ്ഥാ പ്രശ്നങ്ങള്‍, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് കുറവ് എന്നിവ വരും മാസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്നാണ് ആഗോളബാങ്കായ എച്ച്എസ്ബിസിയുടെ വിലയിരുത്തല്‍.തുടക്കത്തില്‍ ഭക്ഷ്യവില വര്‍ധനയാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായത്. എന്നാല്‍ ഇപ്പോള്‍ മറ്റ് മേഖലകളിലേക്കും വില സമ്മര്‍ദം വ്യാപിക്കുന്നതിന്റെ സൂചനകളുണ്ട്. ഡിമാന്‍ഡ് ഇതുവരെ ശക്തമായി തുടരുന്നുണ്ടെങ്കിലും വില വീണ്ടും ഉയര്‍ന്നാല്‍ വരും പാദങ്ങളില്‍ ഉപഭോഗത്തെ അത് ബാധിച്ചേക്കാമെന്നാണ് എ്ച്ച്എസ്ബിസിയുടെ വിലയിരുത്തല്‍. ഉള്ളി വിലയില്‍ 99.6 ശതമാനം വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഭക്ഷ്യവിലയും എല്‍ നിനോ ഭീഷണിയും ഡിസംബറിലെ റിസര്‍വ് ബാങ്കിന്റെ പലിശനിരക്ക് തീരുമാനത്തിലും നിര്‍ണായകമാകാം.
പുതുവർഷത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി പുതിയ പ്രീപെയിഡ് റീചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ. ‘ഹാപ്പി ന്യൂ ഇയർ 2.0’ ശ്രേണിയിൽ 399 രൂപ മുതൽ ആരംഭിക്കുന്ന പുതിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ പ്ലാനുകൾക്ക് പുറമെ 15 രൂപ മുതൽ ലഭിക്കുന്ന 5ജി ഡാറ്റ ആഡ് ഓൺ പാക്കുകളും രാത്രികാല അൺലിമിറ്റഡ് ഡാറ്റ പ്ലാനും ഇതിൽ ഉൾപ്പെടുന്നു.
എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഡാറ്റാ സെന്ററുകളുടെ എണ്ണവും വർധിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്. വിദേശ സർക്കാരുകൾക്ക് നിർണായക വിവരങ്ങൾ ചോർത്താനും സുപ്രധാന അടിസ്ഥാനസൗകര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യമിടാനാകുമെന്ന് ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം മേധാവി മൈക്ക് ബർഗസ് വ്യക്തമാക്കി.
സ്വപ്നത്തിൽ കണ്ട അയ്യപ്പൻ സത്യമോ? ഭക്തിസാന്ദ്രമായ നിമിഷങ്ങളും കുടുംബബന്ധങ്ങളും ഉദയനും മണികണ്ഠനും തമ്മിലുള്ള യുദ്ധം വരെ പ്രതിപാദിക്കുന്ന മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ചുകൊണ്ട് മകരവിളക്ക് ദിനത്തിൽ ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്ന ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ റിലീസായി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.
തമിഴ് സംവിധായകൻ സി. പ്രേംകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിന് ‘അശരീരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 2027 ജനുവരി ഒന്നിന് പുതുവത്സര റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
തിരിച്ചറിയാൻ വൈകുന്നതും ചികിത്സ പരിമിതവുമായ പാൻക്രിയാറ്റിക് കാൻസറിനെ തുരത്താനെത്തിയ ഡാറാക്സോൺറാസിബ് (Daraxonrasib) എന്ന മരുന്നിനെ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ മുന്നേറ്റമെന്ന് വിശേഷിപ്പിച്ച് വിദഗ്ധർ. പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ ട്യൂമർ ചുരുങ്ങുകയോ, പൂർണമായും ഇല്ലാതാവുകയോ ചെയ്തുവെന്നാണ് കണ്ടെത്തൽ. വ്യാഴാഴ്ച ഇഒആർടിസി (European Organization for Research and Treatment of കാൻസർ (അർബുദം)) പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.
