വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്ത ഏകപക്ഷീയമായ ഉത്തരവ് ഉടൻ പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കത്തുന്ന എ.ബി (AB) സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എൻജിനീയർ ശ്രമിച്ചതെന്ന് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എന്നാല്‍, എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തതെന്നാണ് വിഷയത്തില്‍ മന്ത്രി സണ്ണി ജോസഫിന്‍റെ പ്രതികരണം.
ചോദ്യവുമായി കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ
