ശബരിമലയിൽ വിർച്വല്‍ ക്യൂ, മുഴുവൻ ബുക്കിങ് ആകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമെന്ന് റിപ്പോർട്ട് . 80000 പേർക്ക് ദർശനത്തിന് അനുമതിയുള്ള ഇന്നലെ 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. നിലവില്‍ ഡിസംബർ 25 വരെ വിർച്യല്‍ ക്യൂ ഒഴിവില്ലെന്നതാണ് സാഹചര്യം. എന്നാല്‍ ഓരോ ദിവസവും നേരിട്ട് ദർശനം നടത്തുന്നത് ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമേ ഉള്ളു. ചില സീസണുകളിലെ ആദ്യ ദിവസങ്ങളില്‍ തീർത്ഥാടകർ കുറയാറുണ്ട്. ബുക്ക് ചെയ്തവർ മുഴുവൻ എപ്പോഴും വരണമെന്നുമില്ല. എങ്കിലും ഈ സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ വിർച്വല്‍ക്യൂ, മുഴുവൻ ബുക്കിങ് ആകുമ്പോഴും ർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമെന്ന് റിപ്പോർട്ട്
