വിഇഎച്ച് ഗ്ളോബലിൽ നിന്നും ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങിയതിൽ അന്വേഷണം അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതിയാണ് വി.ഇ.എച്ച് ഗ്ലാബല്‍ ഇന്ത്യയില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വാങ്ങിയത്. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. എന്നാല്‍ ഇരട്ടിയിലധികം തുക നല്‍കിയാണ് വി.ഇ.എച്ചില് നിന്ന് വൈദ്യുതി വാങ്ങിയത്. ഹിമാചലില്‍ നിന്നുള്ള വൈദ്യുതിയാവട്ടെ എനര്‍ജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കാണുതാനും. ഒക്ടോബര്‍ മാസം കെ.എസ്.ഇ.ബി 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാര്‍ പ്രകാരം വാങ്ങിയത്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ അറിയിക്കുകയും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുകയുംവേണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ എം
