മാനവീയം വീഥിയിൽ പാടാൻ അനുമതി നിഷേധിച്ചത് പുഷ്പവതിയ്ക്ക് അല്ലെന്ന് കോർപ്പറേഷൻ. കോർപ്പറേഷന് മാനവീയം വീഥി രജത ജൂബിലി ആഘോഷ കമ്മിറ്റി കൈമാറിയ കത്തിൽ പുഷ്പവതിയുടെ ഗാനമേളയെ കുറിച്ച് പറയുന്നില്ല. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പുഷ്പവതി പാടുന്നത് കൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നായിരുന്നു സംഘാടകരുടെ വാദം. എന്നാൽ യാഥാർത്ഥകാരണം അതല്ലെന്നും നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ആണ് അനുമതി നൽകാത്തതെന്നും തിരുവനന്തപുരം കോർപ്പറേഷൻ വ്യക്തമാക്കി.
മാനവീയം വീഥിയിൽ പാടാൻ അനുമതി നിഷേധിച്ചത് പുഷ്പവതിയ്ക്ക് അല്ലെന്ന് കോർപ്പറേഷൻ
