പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന അധിപൻ യുഹാനോൻ മർ ദീയസ്കോറസ്. തർക്കം നിലനിൽക്കുന്നതിനാലാണ് മണർകാട് പ്രവേശിക്കരുതെന്ന് പറഞ്ഞത്. ചർച്ചകൾക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടു.ചർച്ചകൾക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാൽ നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വാത സമാധാനത്തെ തച്ചുടയ്ക്കുവാൻ ശ്രമിച്ചുവെന്നാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം. സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.
പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന അധിപൻ യുഹാനോൻ മർ ദീയസ്കോറസ്
