ഇന്ത്യയിൽ വിവാഹിതരായ ദമ്പതികൾക്ക് വിദേശ രാജ്യത്ത് വെച്ച് അവിടുത്തെ ഉദാരമായ നിയമങ്ങൾ പ്രകാരം വിവാഹമോചനം നേടാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിലെ നിയമം അംഗീകരിക്കാത്ത കാരണങ്ങൾ പ്രകാരം വിദേശത്തെ കോടതികളിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്യുന്നവർ ഒരേ സമയം രണ്ട് വിവാഹബന്ധങ്ങളിൽ ഏർപ്പെടുന്നതിനുള്ള ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
എൽ പി എസ് ടി വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ. വിദ്യാർത്ഥി അധ്യാപക അനുപാതം ഇപ്പോൾ കുറക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. എൽ പി എസ്ടിയിൽ കൂടിയാൽ എല്ലായിടത്തും കൂട്ടേണ്ടി വരുമെന്നും മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ച വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിന് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കും. ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1 മുതൽ 15 വരെ നടക്കും. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.
ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ് ശബരിമലയിലേക്ക് എത്തിക്കുന്നു. പത്തനംതിട്ട ഡയറിയിൽ നിന്നും 5000 ലിറ്റർ നെയ്യുമായുള്ള വാഹനം പുറപ്പെട്ടു. കഴിഞ്ഞ കൊല്ലത്തെ നെയ്യ് ക്രമക്കേട് ഏറെ വിവാദം ആയിരുന്നു. ഇത്തവണയും ടെൻഡറിൽ പങ്കെടുക്കാൻ ആരും എത്തിയിരുന്നില്ല. ഇതോടെ അടിയന്തരമായി മിൽമയിൽ നിന്ന് തന്നെ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക സംഘം കോടതിയെ അറിയിച്ചു. തിരുവന്തപുരം വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകി. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൻെറ വിധിവന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നൽകിയത്.
എൽപി എസ്ടി സമര വേദി സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി നേതാവ് വി മുരളീധരനും കെ സുരേന്ദ്രനും. വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.എൽ പി എസ് ടി സമരക്കാർക്ക് സമൂഹത്തിന്റെ മുഴുവൻ പിന്തുണയുണ്ടെന്നും സിപിഎമ്മും പിന്തുണ നൽകുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഫുട്ബോള്‍ താരം മെസ്സിയെയും അര്ജ്ജീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ അനുമതി. അബ്ദുറഹ്മാനെ അഴിമതി തടയൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണര്‍ അനുമതി നൽകി. റഹ്മാനും റിപ്പോര്‍ട്ടര്‍ ചാനൽ ഉടമ ആന്റോഅഗസ്റ്റിൻ അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍.
കേരള ചരിത്രഗവേഷണ കൗൺസിൽ (കെസിഎച്ച്ആർ) ചെയർമാനെ നിയമിച്ചെന്ന ആരോപണം തള്ളി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്. സെർച്ച് കമ്മിറ്റി അംഗമായ പ്രൊഫ. വി.ജെ. വർഗീസ് അയച്ച കത്തിൽ ഉന്നയിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കി.
ബിജെപി നേതാവും മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സ്വമേധയാ വിശിഷ്ട സീനിയർ പദവി നൽകാൻ കേരള ഹൈക്കോടതി ഫുൾകോർട്ട് തീരുമാനം. നിയമരംഗത്തെ പ്രാവീണ്യവും അനുഭവസമ്പത്തും തൊഴിൽപരമായ മികവും പരിഗണിച്ചാണ് പദവി നൽകിയത്.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർവകലാശാല ഹൈക്കോടതിയിൽ. ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല വ്യക്തമാക്കി.
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ നിർണ്ണായകമായ ഒരു കുറിപ്പ് ഹാജരാക്കി. പട്ടിണിയോട് പൊരുതി പഠിച്ച അഭിമന്യു തനിക്ക് ഭക്ഷണം നൽകിയതിന് നന്ദി പറയുന്നതാണ് കുറിപ്പിലെ ഉള്ളടക്കം. വിചാരണ വേളയിൽ സാക്ഷി പ്രതിയെ കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.
യു.എ.ഇ തീരത്തുള്ള മിന സഖറിന് സമീപം എണ്ണക്കപ്പലിന് നേരെ പ്രൊജക്റ്റൈൽ ആക്രമണം. ലൈബീരിയൻ പതാകയേന്തിയ ‘എം.ടി. ഡൊമിനിക്ക പ്രോസ്പെരിറ്റി’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്.
ടിവികെ എംഎൽഎ വനിത കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ ആരോപണം തള്ളി തമിഴ്നാട് സർക്കാർ. ഡിഎംകെ എംപി കെ കനിമൊഴിയുടേത് വ്യാജ ആരോപണമാണെന്ന് നിയമമന്ത്രി സി ടി ആർ നിർമൽ കുമാർ പ്രതികരിച്ചു. അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരെ ഉയർന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി.), മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മേയറുടെ ഓഫീസ് എന്നിവയ്ക്ക് നേരെ ഖാലിസ്ഥാൻ നാഷണൽ ആർമി ബോംബ് ഭീഷണി മുഴക്കി. ഇമെയിൽ വഴിയാണ് ഈ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ദിവസങ്ങൾനീണ്ട വിവാദങ്ങൾക്കൊടുവിൽ ആഗോള ചിപ്പ് നിർമാണ ഭീമനായ എൻവിഡിയയുടെ സഹസ്ഥാപകനും പ്രസിഡന്റും സി.ഇ.ഒ.യുമായ ജെൻസൻ ഹുവാങ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞു. വ്യാഴാഴ്ച അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹം രാജിവെച്ചത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് പിന്നാലെയായിരുന്നു നിർണായക തീരുമാനം.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന പടക്കങ്ങളിൽ ഇന്നത്തെപ്പോലെ രാസവസ്തുക്കൾ ചേർത്തിരുന്നില്ലെന്നും അവയിൽനിന്നുള്ള പുക കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സഹായിച്ചിരുന്നുവെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതിനെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിലൂടെ രൂക്ഷമായ തർക്കമുണ്ടായതായി റിപ്പോർട്ട്. ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമാണ് ഉണ്ടായതെന്ന് ഇസ്രായേലി വാർത്താ വെബ്സൈറ്റായ ‘വൈനെറ്റ് ന്യൂസ്’ വെളിപ്പെടുത്തി.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും സഖ്യം രൂപീകരിക്കുന്നു. ഇന്ത്യാ മുന്നണി അവഗണിച്ചതോടെയാണ് ദളിത്-മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് ഇരുവരും പുതിയ മൂന്നാം ബദൽ തേടുന്നത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശ്വാസനാര്ത്ത. പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഫിറ്റ്നസ് ടെസ്റ്റ് പാസായി ഇന്ന് ന്യൂസിലൻഡിലേക്ക് തിരിച്ചു. നവംബർ 19-ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ റിഷഭ് പന്തിന് കളിക്കാമെന്ന് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മോശം പ്രകടനത്തെത്തുടർന്ന് പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖ്യ പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി. നിലവിലെ അമേരിക്കൻ ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റീനോയെ പകരക്കാരനായി നിയമിക്കാനാണ് ക്ലബ്ബിന്റെ നീക്കം.
അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ലക്ഷ്യ രാജേഷിന്റെയും ആര്യവീർ സെവാഗിന്റെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഇന്ത്യൻ ആഡംബര വാഹന വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കമ്പനിയുടെ പ്രീമിയം കാർ ബ്രാൻഡായ ജെനസിസ് 2027ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രാൻഡിന്റെ മുൻനിര ആഡംബര എസ്യുവിയായ ജെനസിസ് ജിവി90ന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചിരിക്കുകയാണ്. ഇതോടെ വമ്പൻ ആഡംബര എസ്യുവിയുമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനാണ് കമ്പനിയുടെ നീക്കമെന്ന സൂചന ശക്തമായി. എന്നാൽ വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം ശക്തമാക്കാൻ വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവിയായ വിഎഫ്5യുടെ പരിഷ്കരിച്ച പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മോഡലിന്റെ ഡിസൈൻ പേറ്റന്റ് ഇന്ത്യയിൽ ഫയൽ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ വിഎഫ്5 വിപണിയിലെത്തുന്നതോടെ ടാറ്റ നെക്സോൺ ഇവി ഉൾപ്പെടെയുള്ള ഇലക്ട്രിക് എസ്യുവികൾക്ക് ശക്തമായ മത്സരം നേരിടേണ്ടിവരും.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന് വെല്ലുവിളിയുമായി വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസ് എത്തുന്നു. വിവോ എക്സ്500 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 25ഓടെ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചന. ഇതിനിടെ സീരീസിലെ മൂന്ന് മോഡലുകളുടെയും വിലവിവരങ്ങൾ ഓൺലൈനിൽ പുറത്തുവന്നിട്ടുണ്ട്. വിലവിവരങ്ങൾ ശരിയാണെങ്കിൽ ആപ്പിളിന്റെ ഐഫോൺ 18 പ്രോ മോഡലുകളുമായി നേരിട്ടുള്ള മത്സരത്തിനാകും വിവോ ഒരുങ്ങുന്നത്.
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും ഐ.പി.എൽ. ടീമായ സൺ റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹാഘോഷത്തിൽ സൂപ്പർതാരം രജനീകാന്ത് നൃത്തംചെയ്യുന്ന വീഡിയോ വൈറൽ. ഗ്രീസിൽ നടന്ന വിവാഹച്ചടങ്ങുകൾക്കിടെ, അനിരുദ്ധ് സംഗീതം നൽകിയ ഹിറ്റ് ഗാനങ്ങൾക്ക് രജനീകാന്ത് ചുവടുവെക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ഡ്രാമ ‘ഇഞ്ചി വെല്ലം’ അടുത്ത വർഷം ജനുവരി 29-ന് തിയേറ്ററുകളിലെത്തും. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വ്യത്യസ്ത സ്വഭാവമുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയബന്ധത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇഞ്ചി വെല്ലം’ എന്ന് പേരിട്ടിരിക്കുന്നത്.
ആന്റിബയോട്ടിക് മരുന്ന് ഫലിക്കാത്ത അണുബാധകാരണം ലോകത്തുണ്ടാകുന്ന മരണത്തിൽ അഞ്ചിലൊന്നും ഇന്ത്യയിൽ. ലോകത്ത് ഒരുവർഷം 47 ലക്ഷത്തിലധികം പേരും ഇന്ത്യയിൽ 9.87 ലക്ഷം പേരുമാണ് ഇങ്ങനെ മരിക്കുന്നത്. ‘ദ ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച 2021-ലെ കണക്കാണിത്, പുതിയ കണക്ക് പുറത്തുവന്നിട്ടില്ല.
മലിനീകരിക്കപ്പെട്ട വായുവുമായി നിരന്തരം സമ്പർക്കത്തിലാകുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കൂട്ടുമെന്ന് പഠനം. ജേർണൽ ഓഫ് വാസ്കുലാർ ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും ടൈപ്പ് 2 ഡയബറ്റിസ് സാധ്യത 10 മുതൽ 16ശതമാനം വരെ വർധിപ്പിക്കുമെന്നും പഠനം പറയുന്നു.
