Untitled design 2026 11 03T104724.256

ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കർശന നടപടിയുമായി എക്സൈസ് മന്ത്രി എം ലിജു. താൻ അറിയാതെ എറണാകുളത്തു രണ്ടും കോട്ടയത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയതാണ് കാരണം. സ്റ്റാര്‍ ഹോട്ടലുള്ള ബിയര്‍ വൈൻ ലൈസന്‍സികള്‍ക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. സർക്കാരിനെ മറച്ചുവച്ച് ലൈസൻസ് അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി. മുഖ്യമന്ത്രിയെയുംചീഫ് സെക്രട്ടറിയെയും കാര്യങ്ങൾ ധരിപ്പിക്കും. ജൂൺ മാസത്തിൽ നൽകിയ ബാർ അപേക്ഷയിൽ കമ്മീഷണർ സ്വന്തം നിലയിൽ തീരുമാനമെടുത്തത് എല്ലാം നിയമ പ്രകാരമെന്നാണ് കമ്മീഷണർ വിശദമാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *