രോഗിയുടെ മുഖചിത്രം ഉപയോഗിച്ച് അര്‍ബുദ അതിജീവന സാധ്യത പ്രവചിക്കുന്ന എഐ സംവിധാനം വികസിപ്പിച്ച് ഡോക്ടര്‍മാര്‍. അമേരിക്കയിലെ മാസച്യുസെറ്റ്‌സിലെ ‘മാസ് ജനറല്‍ ബ്രിഗാം’ എന്ന സ്ഥാപനത്തിലെ വിദഗ്ധരാണ് ഇത് വികസിപ്പിച്ചത്. വിവിധ പ്രദേശങ്ങളിലും പ്രായത്തിലുമുള്ളവരുടെ 40 ദശലക്ഷത്തിലധികം മുഖചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണ നേട്ടത്തെക്കുറിച്ചുള്ള പ്രബന്ധം ‘ലാന്‍സെറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത്’ ജേണലില്‍ പ്രസിദ്ധീകരിച്ചു. പരസ്പരപൂരകങ്ങളായ രണ്ട് ഉപകരണങ്ങളാണിതിന് ഉപയോഗിക്കുന്നത്. ഒന്നില്‍ രോഗിയുടെ പ്രായം കണക്കാക്കി അതിജീവന സാധ്യത പ്രവചിക്കും. മറ്റേതാകട്ടെ, ചിത്രത്തില്‍നിന്നു നേരിട്ട് സാധ്യത പ്രവചിക്കും. ഇവ രണ്ടും നല്‍കുന്നത് വ്യത്യസ്തവും പരസ്പരപൂരകവുമായ വിവരങ്ങളാണെന്നതാണു സവിശേഷത. ഇവ രണ്ടും വിലയിരുത്തലിനായി മുഖത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെയാണ് ആശ്രയിക്കുന്നത്. ആദ്യത്തേത് മൂക്കിന്റെ വശങ്ങളില്‍നിന്നു വായയുടെ കോണുകളിലേക്കു പോകുന്ന ചുളിവുകള്‍, കണ്ണിനു തൊട്ടുമുകളിലുള്ള നെറ്റിയുടെ ഭാഗം, കണ്‍പോളകള്‍ക്കു വശങ്ങളിലുള്ള ഭാഗം എന്നിവയിലാണു ശ്രദ്ധിക്കുക. രണ്ടാമത്തേത് കണ്ണുകള്‍ക്കു താഴെയുള്ള ഭാഗവും മൂക്കിന്റെ പാലത്തിനു ചുറ്റുമുള്ള ഭാഗവും വിലയിരുത്തും. മുതിര്‍ന്നവരില്‍ റേഡിയേഷന്‍, ശസ്ത്രക്രിയ, സിസ്റ്റമിക് തെറപ്പി എന്നിവ നിര്‍ദേശിക്കുന്നതിനു മുന്‍പായി ശാരീരികശേഷി വിലയിരുത്താന്‍ മികച്ച മാര്‍ഗങ്ങള്‍ ആവശ്യമായ ഘട്ടത്തിലാണു പുതിയ കണ്ടുപിടിത്തം.
