സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധനയുടെ ബിൽ ഭരണ – പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ പാസാക്കി. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എമാർക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തോട് അനുകൂലമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധനയുടെ ബിൽ ഭരണ – പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ പാസാക്കി
