കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന വിവാദത്തിൽ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു ജിജോ ജെയിംസ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായിരുന്നു. അതേസമയം ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലി യു ഡി എഫ് – എൽ ഡി എഫ് തർക്കവും രൂക്ഷമായി. അതിനിടെ മേള അലങ്കോലമാക്കാൻ മനഃപൂർവം ശ്രമം നടക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനും ആരോപിച്ചു.