ഡിജെ പാർട്ടികളിൽ പൊലീസ് ശ്രദ്ധ വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. പല ഡിജെ പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല.സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംവിധാനം കൂടുതൽ ശ്രദ്ധ പുലർത്തണം. നഗരങ്ങളിലെല്ലാം സിസിടിവി ഉറപ്പാക്കണമെന്നും സതീ ദേവി പറഞ്ഞു.
സ്ത്രീ സുരക്ഷാ ഇങ്ങനെയാണോ എന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സംഭവത്തിലെ നാല് പ്രതികളെയും പോലീസ് ഉടൻ പിടിച്ചുവെങ്കിലും കൊച്ചി പോലൊരു തിരക്കേറിയതും അതീവ സുരക്ഷയുള്ളതുമായ നഗരത്തിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്ത് പിറ്റേ ദിവസം അറിയിച്ചപ്പോൾ മാത്രമാണ് പോലീസ് ഇക്കാര്യം അറിഞ്ഞതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.