4 39

പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം ‘ഫൗജി’യുടെ സ്‌പെഷ്യല്‍ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറക്കി. ‘ഫയല്‍ നമ്പര്‍ 25’ എന്ന പേരില്‍ എത്തിയ വീഡിയോ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്കും രഹസ്യ ദൗത്യത്തിലേക്കും വെളിച്ചം വീശുന്ന ശക്തമായ ആമുഖമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗജി’യുടെ കഥ വികസിക്കുന്നത്. 1942 മേയ് 29ന് ബെര്‍ലിനില്‍ നേതാജി സുഭാഷ് ചന്ദ്രബോസും അഡോള്‍ഫ് ഹിറ്റ്‌ലറും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്‌സ് ആരംഭിക്കുന്നത്. ഇമാന്‍വിയാണ് നായിക. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ, ഭാനു ചന്ദര്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലുണ്ട്. 2027 മാര്‍ച്ച് 19ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *