ഇലക്ട്രിക് ത്രീ വീലര്‍ വിപണിയില്‍ നിര്‍ണായക നേട്ടവുമായി യോദ്ധ. കമ്പനിയുടെ ഇലക്ട്രിക് വാഹനമായ ഇപോഡിന്റെ ഉത്പാദനം 1,000 യൂണിറ്റ് പിന്നിട്ടു. സുപീരിയ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ യോദ്ധയാണ് ഈ നേട്ടം കൈവരിച്ചത്. 11.8 കിലോവാട്ട് അവര്‍ ശേഷിയുള്ള എല്എഫ്പി ബാറ്ററിയാണ് യോദ്ധ ഇപോഡിലുള്ളത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 227 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 45 കിലോമീറ്ററാണ്. 6 കിലോവാട്ട് കരുത്തും 53 എന്‍എം ടോര്‍ക്കും നല്കുന്ന ഇലക്ട്രിക് ഡ്രൈവ് സംവിധാനമാണ് വാഹനത്തിലുള്ളത്. 7 ഇഞ്ച് സ്മാര്‍ട്ട് കാന്‍ ഡിജിറ്റല്‍ എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന്റെ പ്രത്യേകതയാണ്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 4 മുതല്‍ 5 മണിക്കൂര്‍ വരെ വേണ്ടിവരും. ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് സഞ്ചരിക്കാനാകും.
ചാര്‍ജ് ചെയ്താല്‍ 227 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന യോദ്ധ
