7 9

‘ഷുഗര്‍ ഫ്രീ’ എന്ന ടാഗ് കണ്ടാല്‍ അത് പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമാണെന്ന് കരുതരുത്. ഭക്ഷണം പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമാണോയെന്ന് മനസ്സിലാക്കാന്‍ ആദ്യം അവയുടെ ഗ്ലൈസീമിക് സൂചികയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഭക്ഷണങ്ങളെ ഹൈ-ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളെന്നും, കുറഞ്ഞ തോതില്‍ മാത്രം വര്‍ധിപ്പിക്കുന്നവയെ ലോ-ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളെന്നും തരംതിരിക്കാം. ഷുഗര്‍ ഫ്രീ ബിസ്‌ക്റ്റുകളില്‍ പഞ്ചസാര ഉപയോഗിക്കുന്നില്ലെങ്കിലും അവയില്‍ മൈദ അടങ്ങിയിട്ടുണ്ട്. മൈദ ഒരു ഹൈ-ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഭക്ഷണമായതിനാലും മറ്റ് അഡിക്റ്റീവ്‌സ് ഉള്ളതിനാലും ഇത് രക്തത്തിലെ ഷുഗര്‍ ലെവല്‍ പെട്ടെന്ന് കൂട്ടാന്‍ കാരണമാകും. മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ബ്രെഡ്, ബണ്‍, റസ്‌ക്, കുബ്ബൂസ് തുടങ്ങിയവയും രക്തത്തിലെ ഷുഗര്‍ പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങളാണ്. അതേസമയം ഓട്‌സ്, ചാമരിക്കഞ്ഞി, തിന, കീനോവ തുടങ്ങിയവയില്‍ പ്രോട്ടീനും നാരുകളും കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ അവ രക്തത്തിലെ ഷുഗര്‍ ലെവല്‍ പെട്ടെന്ന് കൂട്ടില്ല. പ്രമേഹരോഗികള്‍ ഇത്തരം ലോ-ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *