ചിറയിൻകീഴ് എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്കി. മണ്ഡലം കമ്മിറ്റിയും എംഎൽഎയും യോജിച്ച് പ്രവർത്തിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകൾ പിൻവലിക്കണമെന്നും ഇരുവരോടും കെപിസിസി നിര്‍ദേശിച്ചു.
രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്
