സ്ത്രീപക്ഷ വികസനത്തിന് ജി20 അജണ്ടയിൽ പ്രത്യേക പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ന്റെ അധ്യക്ഷ പദം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി 20 ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ കൂട്ടായ നടപടികൾക്കുള്ള ചാലകശക്തിയായി ജി20 മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. . അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കും.നമ്മുടെ പ്രകൃതിയുടെ ഭാവിക്കും ജീവിതത്തിനുമായി പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. കാലവസ്ഥയുടെ നിലനിൽപ്പിനായുള്ള ജീവിതരീതി വികസിപ്പിക്കേണ്ടതിന്റെ പ്രധാന്യം മോദി ചൂണ്ടിക്കാട്ടി. വസുധൈവ കുടുംബകം എന്നതാവും ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന്റെ വിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇതിന്റെ അർത്ഥം. എല്ലാ രാജ്യങ്ങളുടെയും പിന്തുണയോടെ ആഗോള ക്ഷേമത്തിനുള്ള പ്രവർത്തനത്തിന് ജി20 ഒരു പ്രേരകശക്തിയായി മാറ്റാൻ സാധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു