രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ്, വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ആരോഗ്യമുള്ള മിക്കാവാറും ആളുകളില്‍ ഇത് വലിയ അപകടമുണ്ടാക്കില്ലെങ്കിലും ചിലരില്‍ ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറിലെ അസ്വസ്ഥത, വിറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രകടമാക്കാം. ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് കഫീന്‍ ആഗിരണം കുറച്ച് മന്ദഗതിയിലാക്കാന്‍ സഹായിക്കാം. രാവിലെ കാപ്പി കുടിക്കുന്നത് ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുമെങ്കിലും, ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന കാപ്പി ഹൃദയാഘാതത്തിനും അസിഡിറ്റിക്കും കാരണമാകുകയോ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുകയോ മലബന്ധത്തിന് കാരണമാവുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ കാപ്പി കുടിക്കുന്നവര്‍ക്ക് അത് തുടരാം. എന്നാല്‍ ആരോഗ്യത്തിന് പ്രശ്നമായി തുടങ്ങുമ്പോള്‍ രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
